Connect with us

Gulf

സലാല എയര്‍പോര്‍ട്ടിലെ പുതിയ റണ്‍വേ പരിശോധിച്ചു

Published

|

Last Updated

സലാല: വികസന പ്രവര്‍ത്തനം നടന്നു വരുന്ന സലാല രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ റണ്‍വേയിലെ ആട്ടോമാറ്റിക് ലാന്‍ഡിംഗ് സിസ്റ്റം പരിശോധന നടത്തി.
വിജയകരമായിരുന്നുവെന്നും സംവിധാനം കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.
നാവിഗേഷന്‍ സഹായത്തോടെയുള്ള ഉപകരണം ഉപയോഗിച്ചുള്ള ആട്ടോമാറ്റിക് ലാന്‍ഡിംഗ് സംവിധാനമാണ് എയര്‍പോര്‍ട്ടില്‍ സജ്ജീകരിച്ചിരിക്കുന്നത്. ടേക് ഓഫിനും ലാന്‍ഡിംഗിനും ഈ സംവിധാനം ഉപയോഗിക്കും. റണ്‍വേയിലെ ലൈറ്റുകളും ഈ സംവിധാനത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുക.
നവീകരിച്ച എയര്‍പോര്‍ട്ട് ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സമാന്തരമായി വികസനം നടന്നു വരുന്ന മസ്‌കത്ത് എയര്‍പോര്‍ട്ടിലും കഴിഞ്ഞ ദിവസം റണ്‍വേ പരിശോധന നടന്നിരുന്നു. ഇവിടെയും ഓട്ടോമാറ്റിക് ലാന്‍ഡിംഗ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.

Latest