Kerala
രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടില്ല: സരിത എസ് നായര്‍
		
      																					
              
              
            അമ്പലപ്പുഴ: സോളാര്‍ കേസില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ഒരു രാഷ്ട്രീയ നേതാവും ശ്രമിച്ചിട്ടില്ലെന്നും താന്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടില്ലെന്നും കേസിലെ പ്രതി സരിത എസ് നായര്‍. ജാമ്യത്തിനായി കോടതിയില്‍ കെട്ടിവെച്ച 13 ലക്ഷം രൂപ അമ്മയും മറ്റു ബന്ധുക്കളും കടംവാങ്ങി തന്നതാണെന്നും തനിക്ക് മറ്റു സാമ്പത്തിക സ്രോതസ്സുകളില്ലെന്നും അവര്‍ പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാലാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കാതിരുന്നത്. തന്റെ ജീവന് ഭീഷണിയുണ്ട്. വേണ്ടത്ര നിയമോപദേശങ്ങള്‍ സ്വീകരിച്ച ശേഷം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ മാധ്യമങ്ങളെ കാണും. ബിജു രാധാകൃഷ്ണന്‍ വാങ്ങി ചെലവഴിച്ച പണത്തിനു പോലും തനിക്ക് ഉത്തരവാദിത്തം ഉണ്ട്. അതെല്ലാം തീര്‍ക്കുമെന്നും സരിത പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
