Connect with us

Wayanad

മദ്‌റസാ പ്രസ്ഥാനത്തിന്റ പുരോഗതിക്ക് രംഗത്തിറങ്ങണം: എസ് എം എ

Published

|

Last Updated

കല്‍പ്പറ്റ: മതവിജ്ഞാനം സാര്‍വത്രികമാക്കിയും മദ്‌റസാ സ്ഥാപനങ്ങള്‍ ശാസ്ത്രീയമായും കെട്ടിപ്പടുക്കുകയും വഴി ഇസ് ലാമി സംസ്‌കാരത്തിന്റെ അടിത്തറ കാക്കാന്‍ മഹല്ല് മാനേജ്‌മെന്റുകള്‍ രംഗത്തിറങ്ങണമെന്ന് എസ് എം എ സംസ്ഥാന സെക്രട്ടറി ഇ യഅ്ക്കൂബ് ഫൈസി പറഞ്ഞു.
സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ഓറിയന്റേഷന്‍ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാറില്‍ നിന്നും മറ്റു സേവന സഹായ കേന്ദ്രങ്ങളില്‍ നിന്നും നിയമാനുസൃതമുള്ള എല്ലാ ആനുകൂല്യങ്ങളും സാധിച്ചെടുത്ത് മദ്‌റസ പ്രസ്ഥാനത്തിന് കരുത്ത് പകരാന്‍ സുന്നീ സംഘടനകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ഒ അഹമ്മദ്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. മൈനോറിട്ടി സെല്‍ കണ്‍വീനര്‍ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ കാരശേരി വിഷയം അവതരിപ്പിച്ചു.
എസ് വൈ എസ് ജില്ലാ ട്രഷറര്‍ കെ കെ മുഹമ്മദലി ഫൈസി, പി ഉസ്മാന്‍ മൗലവി, കെ എസ് മുഹമ്മദ് സഖാഫി പ്രസംഗിച്ചു. താജുല്‍ ഉലമ അനുസ്മരണ വേദിക്കും പ്രാര്‍ഥനക്കും ദാറുല്‍ഫലാഹ് പ്രിന്‍സിപ്പള്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
എം മുഹമ്മദലി മാസ്റ്റര്‍, ജമാല്‍ വൈത്തിരി, ഇ പി അബ്ദുല്ല സഖാഫി, എ പി റഷീദ്, ടി പി എ സലാം മൗലവി, അബ്ദുസ്സലാം മിസ്ബാഹി തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സൈദലവി കമ്പളക്കാട് സ്വാഗതവും സിദ്ദീഖ് മദനി മേപ്പാടി നന്ദിയും പറഞ്ഞു.