ഇടുക്കിയിലെ സൗഹൃദമത്സര സാധ്യത തള്ളാതെ ഫ്രാന്‍സിസ് ജോര്‍ജ്

Posted on: February 24, 2014 1:14 pm | Last updated: February 24, 2014 at 1:14 pm

francis georgeതൊടുപുഴ: ഇടുക്കിയില്‍ സൗഹൃദമത്സത്തിന്റെ സാധ്യതയുണ്ടെന്ന ആന്റണി രാജുവിന്റെ പ്രസ്താവന തള്ളാതെ ഫ്രാന്‍സിസ് ജോര്‍ജ്. അത്തരത്തിലുള്ളൊരു അനിവാര്യത വരികയാണെങ്കില്‍ ആലോചിക്കാമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

സൗഹൃദമത്സരം തെറ്റല്ലെന്നും ആന്റണി രാജു പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് പത്രസമേമളനത്തില്‍ പറഞ്ഞു. പി സി ജോര്‍ജിന് എന്തും പറയാം. അത് കാര്യമാക്കുന്നില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ഇടുക്കി സീറ്റ് ഫ്രാന്‍സിസ് ജോര്‍ജ് ചോദിക്കുന്നത് അധാര്‍മികമാണ് എന്ന് ഒരാഴ്ച മുമ്പ് ഒരു പ്രസംഗത്തില്‍ പി സി ജോര്‍ജ് പറഞ്ഞത് ഇന്ന് രാവിലെ പുറത്തുവന്നിരുന്നു.

ഇന്നലെയാണ് ഇടുക്കിയില്‍ സൗഹൃദമത്സരത്തിന്റെ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ആന്റണി രാജു പറഞ്ഞത്. എന്നാല്‍ ഇത് തള്ളിക്കൊണ്ട് കെ എം മാണിയും പി ജെ ജോസഫും രംഗത്തുവന്നിരുന്നു. ഇക്കാര്യം ഇടുക്കിയിലെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം പിയായ പി ടി തോമസും തള്ളിയിരുന്നു.