തരുണ്‍ തേജ്പാലിന്റെ സെല്ലില്‍ നിന്നും മൊബൈല്‍ കണ്ടെത്തി

Posted on: February 24, 2014 12:08 pm | Last updated: February 24, 2014 at 12:42 pm

THARUN TEJPALപനജി: ലൈംഗികാരോപണത്തെത്തുടര്‍ന്ന് ജയിലില്‍ കഴിയുന്ന തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ പാര്‍പ്പിച്ച സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ജയിലില്‍ നടത്തിയ റെയ്ഡിലാണ് ഫോണ്‍ കണ്ടെടുത്തത്. ഒമ്പത് മൊബൈലുകളാണ് ജയിലില്‍ നിന്നും കണ്ടെടുത്തത്. എസ് ഡി എം ഗൗരിഷ് ശാന്‍ഖാവാല്‍ക്കറാണ് റെയ്ഡ് നടത്തിയത്. സിഗരറ്റ്, മറ്റ് പുകയില ഉദ്പന്നങ്ങള്‍, ഹെഡ്‌ഫോണുകള്‍ എന്നിവയാണ് കണ്ടെത്തിയ മറ്റ് സാധനങ്ങളില്‍. എന്നാല്‍ ഫോണ്‍ തന്റേതല്ലെന്ന് തേജ്പാല്‍ പോലീസിനോട് പറഞ്ഞു. തേജ്പാലിനൊപ്പം വേറെ നാലുപേരും സെല്ലിനകത്തുണ്ട്.

തെഹല്‍ക്കയിലെ തന്റെ സഹപ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്നാണ് തേജ്പാലിനെ രണ്ട് മാസം മുമ്പ് ഗോവന്‍ പോലീസ് അറസ്റ്റ് ചെയ്തത്.