കൊല്ലത്ത് അമ്മയും മകളും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

Posted on: February 24, 2014 12:08 pm | Last updated: February 24, 2014 at 5:01 pm

suicideകൊല്ലം: ജില്ലയിലെ ചാത്തന്നൂരില്‍ അമ്മയെയും മകളെയും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തന്നൂരിന് സമീപം ചീലാന്തിമുക്ക് അശ്വതിഭവനില്‍ ഓമക്കുട്ടന്‍പിള്ളയുടെ ഭാര്യ ജലജ (37), അശ്വതി (19) എന്നിവരാണ് മരിച്ചത്. മകന്‍ അനീഷിനെ (15) യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓമനക്കുട്ടന്‍പിള്ളക്ക് ഒമാനിലെ മസ്‌ക്കറ്റിലാണ് ജോലി.