നിലമ്പൂരില്‍ മന്ത്രി ആര്യാടനെതിരെ കയ്യേറ്റ ശ്രമം

Posted on: February 23, 2014 7:01 pm | Last updated: February 25, 2014 at 12:05 am

ARYADANനിലമ്പൂര്‍: നിലമ്പൂരില്‍ പൊതുപരിപാടിക്കെത്തിയ മന്ത്രി ആര്യാടനെതിരെ കയ്യേറ്റ ശ്രമം. രാധയുടെ കൊലപാതകത്തില്‍ തീരുമാനം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാരന്‍ മന്ത്രിയുടെ കോളറില്‍ കയറിപ്പിടിച്ചു.

നിലമ്പൂരില്‍ മലപ്പുറം ഡി സി സി പ്രസിഡന്റ് നയിക്കുന്ന ജന ജാഗ്രതാ യാത്രയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് മന്ത്രിക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. മന്ത്രിയുടെ സമീപം നിന്നിരുന്ന യുവാവ് പ്രകോപനമൊന്നുമില്ലാതെ മന്ത്രിയുടെ കോളറില്‍ കയറിപ്പിടിക്കുകയായിരുന്നു.