സരിതക്ക് ജാമ്യം: വീഴ്ച പറ്റിയെന്ന് മുരളീധരന്‍; ഇല്ലെന്ന് ചെന്നിത്തല

Posted on: February 23, 2014 1:10 pm | Last updated: February 23, 2014 at 1:10 pm

K-Muraleedharan_mainതിരുവനന്തപുരം: കേസുകളും വാറണ്ടുകളും നിലനില്‍ക്കെ സരിതക്ക് ജാമ്യം ലഭിച്ചതില്‍ വീഴ്ചയെന്ന് കെ മുരളീധരന്‍ എം എല്‍ എ. ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ നില്‍ക്കുന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അതേമസമയം, സരിതക്ക് ജാമ്യം ലഭിച്ചതില്‍ സര്‍ക്കാറിന്റെ ഭാഗത്ത് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതുസംബന്ധിച്ച എല്ലാ കാര്യങ്ങളും കോടതി നടപടിക്രമങ്ങള്‍ അനുസരിച്ചാണ് നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഇടപെടലാണ് സരിതക്ക് ജാമ്യം നേടിക്കൊടുത്തതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. താന്‍ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി.