ഇടുക്കിയില്‍ സൗഹൃദ മല്‍സരമില്ല: രാജുവിനെ തള്ളി കെ എം മാണി

Posted on: February 23, 2014 12:59 pm | Last updated: February 23, 2014 at 8:10 pm

km maniതിരുവനന്തപുരം: ഇടുക്കി സീറ്റ് നിഷേധിച്ചാല്‍ സൗഹൃദ മല്‍സരമുണ്ടാകുമെന്ന ആന്റണി രാജുവിന്റെ പ്രസ്താവന പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി തള്ളി. മല്‍സരം മുന്നണിക്കകത്ത് നിന്നുകൊണ്ട് തന്നെയായിരിക്കുമെന്ന് മാണി പറഞ്ഞു.

പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ്ജും ആന്റണി രാജുവിന്റെ പ്രസ്താവനയെ തള്ളിയിരുന്നു. ആന്റണി രാജു പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും പാര്‍ട്ടിയില്‍ അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.

ഇടുക്കി സീറ്റ് ലഭിച്ചില്ലെങ്കില്‍ സൗഹൃദ മല്‍സരമുണ്ടാവുമെന്നും പ്രവര്‍ത്തകരില്‍ അങ്ങനെ ഒരു വികാരമുണ്ടെന്നുമായിരുന്നു ആന്റണി രാജുവിന്റെ പ്രസ്താവന.