പ്രധാനമന്ത്രി പദം സൂചിപ്പിച്ച് ജയലളിത

Posted on: February 23, 2014 12:35 am | Last updated: February 23, 2014 at 12:46 am

jayalalithaചെന്നൈ: പ്രധാനമന്ത്രി സ്ഥാനം സൂചിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ചെന്നൈയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി ഉദ്ഘാടന വേളയിലാണ് ജയലളിത ഈ സൂചന നല്‍കിയത്.
തമിഴ്‌നാട് ഇന്‍ഫ്രാസ്ട്രക്ചറല്‍ ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയലളിത.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന നയങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെ, രാജ്യത്തിന് വേണ്ടി തനിക്ക് വിശാലവും വ്യക്തവുമായ കാഴ്ചപ്പാട് ഉണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഇന്ത്യയുടെ പുനരുത്ഥാനത്തിന് പര്യാപ്തമായ കാഴ്ചപ്പാടാണ് അത്. തമിഴ്‌നാടാണ് അതില്‍ പ്രധാന പങ്ക് വഹിക്കുക. സമൂഹത്തെ ഒന്നടങ്കം ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രം, വിജ്ഞാനവും കുടുംബ മൂല്യങ്ങളും രൂപപ്പെടുത്തിയ ക്രിയാത്മകതയും അശ്രാന്തപരിശ്രമവുമുള്ള ഒരു രാഷ്ട്രം, സമത്വ വികസനമുള്ള ഒരു രാഷ്ട്രം, സമാധാനം, സ്ഥിരത, വികസനം, ആധുനികത, മതേതരത്വം, ക്ഷേമം എന്നിവ കളിയാടുന്ന ഒരു രാഷ്ട്രം. ഇവയെല്ലാം അധികം വൈകാതെ നടപ്പിലാകുമെന്നത് ഈ ദിവസം നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.’ ജയലളിത പറഞ്ഞു.