മോഡിയുടെ ചായക്ക് രാഹുലിന്റെ പാല്‍

Posted on: February 22, 2014 9:10 am | Last updated: February 22, 2014 at 8:03 pm

Rahul_Milk_360ഖോര്‍ഖാപൂര്‍: ചായസ്റ്റാളുകള്‍ സ്ഥാപിച്ചുള്ള നരേന്ദ്രമോഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മറുപടിയുമായി കോണ്‍ഗ്രസുകാര്‍. സൗജന്യ ചായവിതരണത്തിനെതിരെ ഉത്തര്‍പ്രദേശിലെ ഖോര്‍ഖാപൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ പാല്‍ വിതരണം തുടങ്ങി. ഖോര്‍ഖാപൂര്‍ ജില്ലയിലെ 19 ബ്ലോക്കുകളിലാണ് രാഹുലിന്റെ ചിത്രം പതിച്ച പ്ലാസ്റ്റിക് ഗ്ലാസില്‍ കോണ്‍ഗ്രസുകാര്‍ സൗജന്യ ചായവിതരണം നടത്തുന്നത്. രാജ്യത്തെ യുവാക്കളെ ആരോഗ്യവാന്മാരാക്കാന്‍ വിഷലിപ്തമായ ചായക്ക് പകരം മാധുര്യമേറിയ പാലാണ് തങ്ങള്‍ വിതരണം ചെയ്യുന്നതെന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ ആവേശത്തോടെ പാല്‍ വിതരണം നടത്തുന്നത്. ഓരോ ബ്ലോക്കിലും അമ്പത് ലിറ്റര്‍ പാല്‍ വിതരണം ചെയ്യുന്നുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

മുന്നൂറു നഗരങ്ങളിലായി ആയിരം ചായ സ്റ്റാളുകള്‍ ഒരുക്കിയുള്ള മോഡിയുടെ പ്രചാരണത്തിന് എതിരെയാണ് അതേ നാണയത്തില്‍ കോണ്‍ഗ്രസിന്റെ മറുപടി.