നിലമ്പൂര്‍ കൊലപാതകം: ആര്യാടന്‍ സംശയത്തിന്റെ നിഴലിലെന്ന് പിണറായി

Posted on: February 21, 2014 10:35 am | Last updated: February 21, 2014 at 11:47 am

pinarayi

നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സംശയത്തിന്റെ നിഴലിലാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ആര്യാടന്‍ ടച്ചുണ്ട്. അന്വേഷിക്കുന്ന സംഘത്തെ മാറ്റണം. അന്വേഷണ സംഘം പരാജയമാണ്. ആര്‍ക്കോ വേണ്ടിയാണ് അന്വേഷണം ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. അന്വേഷണ സംഘത്തലവന്‍ തന്നെ കേസ് അട്ടിമറിക്കുകയാണ്. രാധയുടെ കുടുംബത്തിന് സി പി എം എല്ലാ സഹായവും നല്‍കുമെന്നും നിലമ്പൂരില്‍ രാധയുടെ വീട് സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പിണറായി പറഞ്ഞു.

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്