Connect with us

National

കഴിഞ്ഞ വര്‍ഷം പാളത്തില്‍ പൊലിഞ്ഞത് 20000 ജീവനുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും നിളമുള്ള കൊലക്കളമായി ഇന്ത്യന്‍ റെയില്‍വേ മാറുന്നതായി കേന്ദ്രസര്‍ക്കാരിന്റെ കുറ്റ സമ്മതം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ റെയില്‍വേ പാളത്തില്‍ 20000 ജീവന്‍ പൊലിഞ്ഞു. ഇത് സംബന്ധിച്ച കണക്കുകള്‍ ലോക്‌സഭയിലാണ് സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.

2013 ല്‍ 19997 പേര്‍ക്ക് ട്രെയിന്‍ തട്ടി ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ 163645 പേരെ റെയില്‍ ട്രാക്കില്‍ അതിക്രമിച്ചുകയറിയതിന് ശിക്ഷിച്ചു. പിഴ ഇനത്തില്‍ 3.64 കോടി രൂപ ഖജനാവിലേക്ക് എത്തിയതായും റെയില്‍വേ സഹമന്ത്രി ആധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു.

Latest