ടിപി വധക്കേസ്: സിബിഐക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്ന് പിണറായി

Posted on: February 20, 2014 4:24 pm | Last updated: February 21, 2014 at 1:03 pm

pinarayiമലപ്പുറം: ടിപി വധക്കേസിലെ ഗൂഡാലോചനയെ കുറിച്ച് സിബിഐക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നേരത്തെയുള്ള തിരക്കഥ അനുസരിച്ചാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപോലെയുള്ള റിപ്പോര്‍ട്ട് അന്വേഷണ സംഘം നല്‍കി. അതനുസരിച്ചായിരുന്നു തീരുമാനമെന്ന് പിണറായി പറഞ്ഞു. സിപിഎമ്മിനെ വേട്ടയാടാന്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിക്കുകയാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പേര് പറയാന്‍ പി.മോഹനനെ നിര്‍ബന്ധിച്ചതായും പിണറായി പറഞ്ഞു.

ലാവ്‌ലിന്‍ ചീറ്റിപ്പോയപ്പോള്‍ മറ്റൊന്ന് കൊണ്ടുവരികയാണ്. ഈ കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പിണറായി വിജയന്‍ മലപ്പുറത്ത് പറഞ്ഞു.

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്