Connect with us

Malappuram

ഒമ്പത് സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

|

Last Updated

വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ വള്ള്യാട് ആര്‍ എം പി പ്രവര്‍ത്തകനെ വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ ഒമ്പത് സി പി എം പ്രവര്‍ത്തകരെ വടകര സി ഐ. കെ സി സുഭാഷ് ബാബു അറസ്റ്റ് ചെയ്തു.
വള്ള്യാട് കിഴക്കേ ചാലില്‍ കെ കെ സനില്‍ (38), നെല്ലിമുക്ക് പുറത്തൂടയില്‍ ജ്യോതിഷ് എന്ന മണി (32), അനിക്കോട് താഴ പി ബാലന്‍ (54), അനിക്കോട് താഴ പുത്തന്‍പൊയില്‍ വിനോദ് കുമാര്‍ (40), മംഗലാട് റോഡ് ഒറ്റപ്പിലായുള്ളതില്‍ ഒ പി ഹരീഷ് (33), തുണ്ടിയില്‍ രജീഷ് എന്ന വി പി രാജു (32), മലയന്റെ മീത്തല്‍ ടി എം രജിത്ത് (37), തൊണ്ടാം കണ്ടിയില്‍ എം ടി ബിജു (33), മംഗലാട് റോഡ് നെല്ലിയുള്ളതില്‍ തയ്യില്‍ ടി രാജീവന്‍ (40) എന്നിവരാണ് അറസ്റ്റിലായത്.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലേക്കയച്ചു. ഇക്കഴിഞ്ഞ 12ന് വള്ള്യാട് ടൗണില്‍ വെച്ച് ആര്‍ എം പി പ്രവര്‍ത്തകനായ പൂനത്തില്‍ താഴക്കുനി അനീഷിനെ വെട്ടിയ കേസിലാണ് അറസ്റ്റ്. ഈ കേസില്‍ നേരത്തെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.