സി പി എം ഫാസിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു: കെ എം ഷാജി

Posted on: February 20, 2014 2:07 pm | Last updated: February 20, 2014 at 2:07 pm

km shajiചുണ്ടേല്‍: വാജ്‌പേയ്, അദ്വാനിമാരുടെ പ്രത്യക്ഷ ഫാസിസത്തില്‍ നിന്നും വിഭിന്നമായിട്ടാണ് നരേന്ദ്ര മോഡി ഫാസിസം പ്രചരിപ്പിക്കുന്നതെന്ന് കെ.എം.ഷാജി എം.എല്‍.എ. ഈ ഭൗതിക ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ മതേതര സമൂഹം മുന്നോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ ഫാസിസ്റ്റ് ശക്തികളെ പ്രോല്‍സാഹിപ്പിക്കുകയാണ് സി.പി.എം ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടു നിലനിര്‍ത്താനാകാതെ സി.പി.എം തളരുന്ന കാഴ്ച ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥാ ക്യാപ്റ്റന്‍ യഹ്‌യാഖാന്‍ തലക്കല്‍, ഡയറക്ടര്‍ ഷബീര്‍ അഹമ്മദ്, സംസാരിച്ചു.