അമേരിക്ക ‘ഷൂ ബോംബ്’ ഭീഷണിയില്‍

Posted on: February 20, 2014 1:46 pm | Last updated: February 20, 2014 at 1:46 pm

us-shoe-bomb-threat-afp-360വാഷിംഗ്ടണ്‍: യു എസിലേക്ക് വരുന്ന വിമാനങ്ങളില്‍ ബോംബ് സ്ഥാപിച്ച ഷൂവിട്ട് തീവ്രവാദികള്‍ കടക്കാന്‍ ശ്രമിക്കുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ വിമാനങ്ങളില്‍ കര്‍ശന പരിശോധനക്ക് അമേരിക്ക നിര്‍ദേശം നല്‍കി. യു എസ് ആഭ്യന്തര സുരക്ഷാ വിഭാഗമാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. മറ്റു രാജ്യങ്ങളില്‍ നിന്ന് യു എസിലേക്ക് വരുന്ന വിമാനങ്ങളിലാണ് കര്‍ശന പരിശോധനക്ക് നിര്‍ദേശമുള്ളത്.

അതേസമയം, ഈ മുന്നറിയിപ്പ് അമേരിക്കക്കെതിരെ ഷൂ ബോംബ് ആക്രമണത്തിന് സാധ്യതയുള്ളതിന്റെ സൂചനയായി കരുതാനാകില്ലെന്ന് യു എസ് കേന്ദ്രങ്ങള്‍ അറിയിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മാത്രമാണ് തീരുമാനമെന്നും മറ്റു ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കി.