ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുരോഗമനപരം: വി എസ്

Posted on: February 20, 2014 12:26 pm | Last updated: February 20, 2014 at 12:26 pm

VS HAPPYതിരുവനന്തപുരം: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുരോഗമനപരമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വൈകാരികമായാണ് റിപ്പോര്‍ട്ടിന്റെ പേരില്‍ പലരും പ്രതികരിക്കുന്നതെന്നും എന്നാല്‍ ജനം വസ്തുത മനസ്സിലാക്കുകയാണ് വേണ്ടതെന്നും വി എസ് പറഞ്ഞു. കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കര്‍ഷകരുമായി ആലോചിച്ച് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുണകരമായ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.