യൂത്ത്‌ലീഗ് യുവജന ജാഥ

Posted on: February 19, 2014 8:19 am | Last updated: February 19, 2014 at 8:19 am

YOUTH LEAGUEപടിഞ്ഞാറത്തറ: ‘മതേതര ഇന്ത്യക്കു ഫാസിസത്തോട് പൊരുതുക’ എന്ന പ്രമേയവുമായി വയനാട് ജില്ല യൂത്ത്‌ലീഗ് യുവജന ജാഥ നാടും നഗരവും ഉണര്‍ത്തി അഞ്ചാം ദിനം പൂര്‍ത്തിയാക്കി. തോട്ടം തൊഴിലാളികളും കര്‍ഷകരും കര്‍ഷക തൊഴിലാളികളും നിറഞ്ഞ മനസ്സോടെയാണ് ജാഥയെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരിച്ചത്. വയനാടിന്റെ മനസ്സ് മതേതര 0ചേരിയില്‍ അടിയുറച്ച് നില നില്‍ക്കുന്നതാണെന്ന് വിളിച്ചോതുന്നതായിരുന്നു സ്വീകരണ പരിപാടികള്‍. നൂറുകണക്കിന് യുവാക്കളാണ് ഓരോ ദിവസവും ജാഥയില്‍ അണി ചേരുന്നത്. ജാഥയുടെ അഞ്ചാം ദിന പര്യടനം ചുണ്ടേല്‍ ടൗണില്‍ കെ എം ഷാജി എം എല്‍ എയും, ഇടിയംവയലില്‍ മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി കെ അബൂബക്കറും ഉദ്ഘാടനം ചെയ്തു. റസാഖ് കല്‍പ്പറ്റ ഇടിയം വയലിലും ടി ഹംസ ചുണ്ടേല്‍ ടൗണിലും പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റന്‍ യഹ്‌യാഖാന്‍ തലക്കല്‍, വൈസ് ക്യാപ്റ്റന്‍ ഇസ്മായില്‍ കംബ്ലക്കാട്, യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി കെ എ മുജീബ്, സലീം മേമന, കാട്ടി ഗഫൂര്‍, പി.കെ.അമീന്‍, ഹാരിസ് പടിഞ്ഞാറത്ത, കെ പി അഷ്‌കറലി, കേളോത്ത് സലിം, പടയന്‍ റഷീദ് ജാഥക്ക് നേതൃത്വം നല്‍കി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എം പി നവാസ്, റഫീഖ് എ കെ, ജാസര്‍ പാലക്കല്‍, ഫസല്‍ സി.എച്ച്, ടി കെ ആരിഫ്, ഇബ്രാഹിം തൈതൊടി, കെയംതൊടി മുജീബ്, റിയാസ് കല്ലുവയല്‍, നൂര്‍ഷ ചേനോത്ത്, സി ടി ഉനൈസ്, ഷൈജല്‍.പി പി, റാഷിദ് കൂളിവയല്‍ പ്രസംഗിച്ചു. ജാഥയെ വിവധ കേന്ദ്രങ്ങളില്‍ ഫസല്‍ തങ്ങള്‍, പി കെ മൊയ്തീന്‍കുട്ടി, കെ എം എ സലീം, കെ കെ ഹനീഫ, കാതിരി നാസര്‍, പഞ്ചാര ഉസ്മാന്‍, മഞ്ചേരി ഇബ്രാഹിം ഹാജി, ഈന്തന്‍ ആലി, കെ ടി കുഞ്ഞബ്ദുള്ള സ്വീകരിച്ചു.