മോദിയുടെ റാലിക്ക് ടിക്കറ്റ്: നികുതി അടക്കാന്‍ നോട്ടീസ്‌

Posted on: February 19, 2014 1:36 am | Last updated: February 19, 2014 at 1:36 am

ന്യൂഡല്‍ഹി: സേവന നികുതി അടക്കാത്തതിന് ബി ജെ പിക്ക് സെന്‍ട്രല്‍ എക്‌സൈസ് നോട്ടീസ് അയച്ചു. നരേന്ദ്ര മോദിയുടെ പരിപാടിയില്‍ ടിക്കറ്റ് വെച്ച് പണം പിരിച്ചതിന് സേവന നികുതി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ലുധിയാന റീജ്യനല്‍ യൂനിറ്റിലെ ഡയറക്ടറേറ്റ് ജനറലാണ് നോട്ടീസ് അയച്ചത്.
ബി ജെ പിയുടെ ഛത്തീസ്ഗഢ് യൂനിറ്റിനാണ് വിശദീകരണം ആരാഞ്ഞ് നോട്ടീസയച്ചത്. ബി ജെ പിയുടെ റാലി വിനോദ പരിപാടിയല്ലെന്നും അതിനാല്‍ നികുതി അടക്കേണ്ടതില്ലെന്നുമായിരുന്നു ബി ജെ പിയുടെ നിലപാട്. എന്നാല്‍ ടിക്കറ്റ് വെച്ച് പണം പിരിച്ചതിനാല്‍ നികുതി നല്‍കണമെന്നാണ് നോട്ടീസില്‍ എക്‌സൈസ് വകുപ്പ് ആവശ്യപ്പെടുന്നത്.