Connect with us

Kerala

തൊഗാഡിയയുടെ പ്രസംഗം: മതേതര സംഘടനകളുടെ മൗനം അപകടകരം - എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: രാജ്യത്തിന്റെ പൈതൃകത്തെയും ഭരണഘടനാ മൂല്യങ്ങളെയും അപഹസിക്കും വിധം നടത്തിയ പ്രവീണ്‍ തൊഗാഡിയുടെ വര്‍ഗീയ പ്രസംഗത്തില്‍ കേരളത്തിലെ മതേതര സംഘടനകളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മൗനം അപകടകരമായ സന്ദേശമാണ് നല്‍കുന്നതെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വര്‍ഗീയ കലാപങ്ങളെയും സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഏകപക്ഷീയമായ അക്രമങ്ങളെയും ന്യായീകരിച്ചുള്ള തൊഗാഡിയയുടെ പ്രസംഗം രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും നേരയുള്ള കയ്യേറ്റമാണ് – സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
സ്റ്റുഡന്റ്‌സ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി. അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. വി.പി.എം ഇസ്ഹാഖ്, എന്‍.വി അബ്ദുറസാഖ് സഖാഫി, പി. എ മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്‍ റശീദ് സഖാഫി കുറ്റിയാടി, എം. അബ്ദുല്‍ മജീദ്, അബ്ദുല്‍ റശീദ് നരിക്കോട്, കെ.ഐ ബഷീര്‍, എ.എ റഹീം, പി വി അഹ്മദ് കബീര്‍, എ കെ എം ഹാഷിര്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു. കെ.അബ്ദുല്‍ കലാം സ്വാഗതവും ഉമര്‍ ഓങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.