വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് സമനില: പരമ്പര ന്യൂസിലാന്റിന്

Posted on: February 18, 2014 8:18 am | Last updated: February 18, 2014 at 10:56 am

mccullum

വെല്ലിങ്ടണ്‍: ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് സമനില. അവസാന ദിവസമായ ഇന്ന് 435 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. പരമ്പര 1-0ന് ന്യൂസിലാന്റ് സ്വന്തമാക്കി. വിദേശത്ത് ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം പരമ്പര തോല്‍വിയാണ്. ഇന്ത്യക്കായി വിരാട് കോഹ്‌ലി സെഞ്ച്വറി നേടി. 7 റണ്‍സെടുത്ത് വിജയും രണ്ടു റണ്‍സെടുത്ത് ധവാനും 17 റണ്‍സെടുത്ത് പൂജാരയും പുറത്തായി. നേരത്തെ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ട്രിപ്പിള്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡ് 8 വിക്കറ്റിന് 680 റണ്‍സിന് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

മക്കല്ലത്തിന്റെ കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണ് ന്യൂസിലാന്റിനെ വിജയത്തിലേക്ക് നയിച്ചത്. ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലാന്റ് താരമാണ് മക്കല്ലം.