Connect with us

Kollam

വര്‍ഗീയ ശക്തികളെ എതിര്‍ത്ത് തോല്‍പ്പിക്കണം: മുഖ്യമന്ത്രി

Published

|

Last Updated

കൊല്ലം: വര്‍ഗീയ-ഫാസിസ്റ്റ് ശക്തികളെ എതിര്‍ത്തുതോല്‍പ്പിക്കേണ്ട നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും കോണ്‍ഗ്രസിന്റെ വിജയത്തിന് ഐ എന്‍ ടി യു സി യുടെ നേതൃത്വത്തില്‍ തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഐ എന്‍ ടി യു സി ദേശീയ പ്രവര്‍ത്തകസമിതി യോഗം കൊല്ലം ബീച്ച് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ പാര്‍ട്ടികള്‍ പരോക്ഷമായി വര്‍ഗീയ ശക്തികളെ പിന്തുണക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. തൊഴിലാളികള്‍ക്കിടയില്‍ മദ്യ-ലഹരി ഉപയോഗം വര്‍ധിക്കുന്നു. ഇതുമൂലം അവരുടെ കുടുംബങ്ങള്‍ തകര്‍ച്ചയിലാണ്.
തൊഴിലാളികളിലെ ലഹരി ഉപയോഗം ഒഴിവാക്കാനുള്ള പ്രവര്‍ത്തനം ഐ എന്‍ ടി യു സി ഏറ്റെടുക്കണമെന്നും സുധീരന്‍ പറഞ്ഞു. വര്‍ഗീയശക്തികളെ ചെറുത്തുതോല്‍പ്പിക്കേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ട്. ചില ദളിത് സംഘടനകള്‍ പരോക്ഷമായി വര്‍ഗീയ ശക്തികളെ സഹായിക്കുന്ന നിലപാട് ശരിയല്ലെന്നും കോണ്‍ഗ്രസ് വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ തൊഴിലാളിസമൂഹത്തിന് കഴിയണമെന്നും സുധീരന്‍ നിര്‍ദേശിച്ചു. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും രമേശ് അവകാശപ്പെട്ടു ദേശീയ പ്രസിഡന്റ് ഡോ.ജി സഞ്ജീവറെഡ്ഢി അധ്യക്ഷത വഹിച്ചു. 84-ാം ജന്മദിനം ആഘോഷിക്കുന്ന അദ്ദേഹത്തിന് നേതാക്കള്‍ ആശംസ നേര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 540 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

 

Latest