യമാനി അവാര്‍ഡ് ദാനവും സെമിനാറും 21ന്

Posted on: February 17, 2014 11:43 pm | Last updated: February 17, 2014 at 11:43 pm

കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ അറബി എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍ക്ക് അലിഫ് (അലിഫ് ലാംഗ്വേജ് ഇംപ്രൂവ് മെന്റ് ഫോറം) ഏര്‍പ്പെടുത്തിയ ഡോ. മുഹമ്മദ് അബ്ദുയമാനി അവാര്‍ഡ്. അറബി രചയിതാക്കളുടെ കൂട്ടായ്മയും അവര്‍ഡ് ദാനവും 21ന് മലപ്പുറത്ത് നടക്കും. സമസ്ത കേന്ദ്ര മുശാവറ നേതാക്കളും സാംസ്‌കാരികനായകന്മാരും ജനപ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ അബൂബക്കര്‍ ശര്‍വാനി അധ്യക്ഷത വഹിച്ചു. തറയിട്ടാല്‍ ഹസന്‍ സഖാഫി, പ്രൊഫ. എന്‍ പി മഹ്മൂദ് വടകര, ജൗഹര്‍ അച്ചൂര്‍, യൂസുഫ് മിസ്ബാഹി, അമീന്‍ ഹസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.