നഖം മിനുക്കിയും റെക്കാര്‍ഡിനായി ദുബൈ

Posted on: February 17, 2014 8:07 pm | Last updated: February 17, 2014 at 9:08 pm

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, ഉയരമുള്ള ഹോട്ടല്‍ തുടങ്ങിയ നിരവധി ഗിന്നസ് റെക്കാര്‍ഡിന് ഉടമയായ ദുബൈ പുതിയ റെക്കാര്‍ഡിനായി നഖം മിനുക്കുന്നു. ദുബൈ മാളിലെ സ്റ്റാര്‍ ആട്രിയത്തിലാണ് റെക്കാര്‍ഡ് സൃഷ്ടിക്കാന്‍ നഖത്തില്‍ ക്യൂട്ടക്‌സ് ഇട്ട് മിനുക്കാന്‍ 5,108 പേരാണ് വെള്ളിയാഴ്ച എത്തിയത്.
ക്യൂട്ടക്‌സ് ഇട്ട 25,750 നഖങ്ങളെന്ന റെക്കാര്‍ഡ് തകര്‍ക്കാനാണ് 50,080 ക്യൂട്ടക്‌സ് ഇട്ട നഖങ്ങള്‍ എട്ടു മണിക്കൂര്‍ പ്രയത്‌നത്തിനൊടുവില്‍ സജ്ജമാക്കിയത്. ഓരോ കൈക്കും ക്യൂട്ടക്‌സ് ഇടാന്‍ 12 മിനുട്ടായിരുന്നു 2011ലെ നിലവിലെ റെക്കാര്‍ഡുകാര്‍ എടുത്തത്. ഈ സമയ പരിധിയും തകര്‍ക്കാനും ദുബൈയില്‍ നടന്ന ക്യൂട്ടക്‌സ് പരിപാടി ലക്ഷ്യമിടുന്നു. 2011ല്‍ റെക്കാര്‍ഡിനായി 100 ക്യൂട്ടക്‌സ് ടെക്‌നീഷ്യന്മാരായിരുന്നു അരയും തലയും മുറുക്കി രംഗത്ത് വന്നത്.