അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം: പി എസ് സി യോഗം ചെയര്‍മാന്‍ പിരിച്ചുവിട്ടു

Posted on: February 17, 2014 6:10 pm | Last updated: February 18, 2014 at 12:09 am

pscതിരുവനന്തപുരം: അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പി എസ് സി യോഗം ചെയര്‍മാന്‍ ഇടക്കുവെച്ച് പിരിച്ചു വിട്ടു.. പി എസ് സിയിലെ ഉന്നത സ്ഥാനമായ ലീഗല്‍ റീട്ടെയിനര്‍ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യോഗം പിരിച്ച് വിടേണ്ട അവസ്ഥയിലേക്ക് എത്തിച്ചത്. നിലവില്‍ ഈ സ്ഥാനത്തുള്ള പി സി ശശിധരന് കാലാവധി നീട്ടി നല്‍കണമെന്ന് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിതരായ അംഗങ്ങള്‍ വാദിച്ചു. ചെയര്‍മാനും മറ്റുള്ളവരും ഇതിനെ എതിര്‍ത്തു. തര്‍ക്കം നീണ്ടപ്പോള്‍ ഗവര്‍ണ്ണറുടെ ഉപദേശം തേടാനായി മാറ്റിവച്ച് യോഗം പിരിച്ച് വിടുകയായിരുന്നു.