മാവൂരില്‍ കാല്‍പ്പന്ത് കളിയുടെ ആരവം

Posted on: February 17, 2014 9:51 am | Last updated: February 17, 2014 at 9:51 am

മാവൂര്‍: മാവൂര്‍ കാല്‍പ്പന്ത് കളിയുടെ ലഹരിയില്‍. ജവഹര്‍ സ്‌പോര്‍ട്ട്, സിഗ്‌സാഗ് കല്‍പ്പള്ളി, സീസ്‌തോ മാവൂര്‍ എന്നീ ഫുട്‌ബോള്‍ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശമാകുകയാണ്. ദേശീയ അന്തര്‍ദേശീയ താരങ്ങളെ ഉളക്കൊള്ളിച്ചുകൊണ്ട് വിവിധ ക്ലബുകളുടെ കളിക്കാര്‍ മാവൂരില്‍ ബൂട്ട് അണിയുമ്പോള്‍ കാഴ്ചക്കാര്‍ ആനന്ദ ലഹരിയിലാകുകയാണ്. അല്‍ ശബാബ് തൃപ്പനച്ചി, അല്‍മദീന ചെര്‍പ്പുളശ്ശേരി, മെഡിഗാസ് അരീക്കോട്, പപ്പര്‍ ഡിപ്പോ തൃശൂര്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട്, സൂപ്പര്‍ സ്റ്റുഡിയോ, മലപ്പുറം ജിംഖാന തൃശൂര്‍, സബാന്‍ കോട്ടക്കല്‍, ജവഹര്‍ മാവൂര്‍ തുടങ്ങിയ ക്ലബുകളുടെ ആഭിമുഖ്യത്തിലാണ് കളിക്കാര്‍ കളത്തിലിറങ്ങുന്നത്. നൈജീരിയ, കെനിയ, ലൈബീരിയ, സുഡാന്‍ തുടങ്ങിയ വിദേശരാഷ്ട്രങ്ങളില്‍ നിന്നുള്ള താരങ്ങളാണ് സിഗ്‌സാഗ് സ്റ്റേഡിയത്തില്‍ മാറ്റുരക്കുന്നത്. ഫെബ്രുവരി പത്തിന് തുടങ്ങിയ കളി മാര്‍ച്ച് അഞ്ചിനാണ് സമാപിക്കുന്നത്.