തിരഞ്ഞെടുപ്പില്‍ അര്‍ഹമായ സീറ്റ് സോഷ്യലിസ്റ്റ് ജനതക്ക് ലഭിക്കണം: വര്‍ഗീസ് ജോര്‍ജ്‌

Posted on: February 17, 2014 9:50 am | Last updated: February 17, 2014 at 9:50 am

മുക്കം: പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ അര്‍ഹമായ സീറ്റ് സോഷ്യലിസ്റ്റ് ജനതക്ക് ലഭിക്കണമെന്ന് ഡോ. വര്‍ഗീസ് ജോര്‍ജ്. സോഷ്യലിസ്റ്റ് ജനതാ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ നയിക്കുന്ന രാഷ്ട്രീയ സന്ദേശ ജാഥയുടെ ഉദ്ഘാടനം മുക്കത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എതിരാളികളെ ഉന്മൂലനം നടത്തിയവര്‍ക്ക് രാഷ്ട്രമായാലും പാര്‍ട്ടിയായാലും ശിഥിലമായ ചരിത്രമാണ് ലോകത്തുള്ളത്. 1952 മുതല്‍ കേരളത്തില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരാണ് സോഷ്യലിസ്റ്റുകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി പി എം സീറ്റ് നിഷേധിച്ചു. അസംബ്ലി തിരഞ്ഞെടുപ്പില്‍ യു ഡി എഫ് മാന്യമായ പരിഗണന നല്‍കിയില്ലായെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. എം കെ ഭാസ്‌കരന്‍, സലിം മടവൂര്‍, ഇളമന ഹരിദാസ്, അങ്കത്തില്‍ അജയകുമാര്‍, പി കിഷന്‍ചന്ദ്, എന്‍ കെ വത്സന്‍, എം പി ശിവാനന്ദന്‍ പ്രസംഗിച്ചു.