രാധയുടെ മരണം: സി ബി ഐ അന്വേഷണം വേണമെന്ന് സഹോദരന്‍

Posted on: February 16, 2014 7:13 pm | Last updated: February 16, 2014 at 7:13 pm

nilamburമലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസില്‍ കൊല്ലപ്പെട്ട രാധയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സഹോദരന്‍ ഭാസ്‌കരന്‍ ആവശ്യപ്പെട്ടു. രാധ കൊല്ലപ്പെട്ട് പത്ത് ദിവസം പിന്നിടുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല.  നിലവിലെ അന്വേഷണത്തില്‍ തൃപ്തനല്ലെന്നും ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹ‌ം വ്യക്തമാക്കി. സത്യം വെളിപ്പെടണമെങ്കില്‍ സിബിഐ അന്വേഷണമാണ് നടക്കേണ്ടതെന്നും ഭാസ്‌ക്കരന്‍ പറഞ്ഞു.