നിലമ്പൂര്‍ കൊലപാതകം: ബലാത്സംഗം നടന്നിട്ടില്ലെന്ന് ഐജി

Posted on: February 16, 2014 6:45 pm | Last updated: February 17, 2014 at 6:00 am

nilambur murder radha convict biju & shamsudhinമലപ്പുറം:  നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന കൊല്ലപ്പെട്ട രാധ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഐ ജി എസ്  ഗോപിനാഥ്. ചൂലുകൊണ്ട് കുത്തേറ്റതിന്റെ മുറിവുകളാണ് ശരീരത്തില്‍ ഉള്ളതെന്നും ബലാത്സംഗത്തിനിടെയുണ്ടായ മുറിവല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാധയുടെ ജനനേന്ദ്രിയത്തിലുണ്ടായ മുറിവുകളും അങ്ങനെ സംഭവിച്ചതാണ്. പ്രതികള്‍ ബിജുവും ഷംഷുദ്ദീനും മാത്രമാണ് പ്രതികള്‍. കേസില്‍ മറ്റു പ്രതികള്‍ ഉണ്ടെന്ന് തോന്നുന്നില്ലെന്നും ഐജി പറഞ്ഞു.

പ്ലാസ്റ്റര്‍ മുഖത്ത് ഒട്ടിച്ച് ശ്വസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചതായു അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ അഞ്ചിനാണ് കോണ്‍ഗ്രസിന്റെ നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ വെച്ച് രാധയെ ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ ബിജു നായരും സുഹൃത്ത് ഷംസുദ്ദീനും ചേര്‍ന്ന് കൊലപ്പെടുത്തിയത്.