തിരഞ്ഞെടുപ്പ് പോരാട്ടം എ എ പിയും മുകേഷ് അംബാനിയും തമ്മിലെന്ന് കെജരിവാള്‍

Posted on: February 16, 2014 11:36 am | Last updated: February 17, 2014 at 8:48 am

kejriwalന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുകേഷ് അംബാനിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലാണ് പൊരാട്ടം നടക്കുന്നതെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രാഹുലും മോഡിയും റിലയന്‍സിന്റെ ഏജന്റുമാരാണെന്നും മുകേഷ് അംബാനിയോടുള്ള നിലപാട് വ്യക്തമാക്കാന്‍ ഇവര്‍ തയ്യാറാവണമെന്നും കെജരിവാള്‍ പറഞ്ഞു.

പ്രകൃതി വാതക വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മുകേഷ് അംബാനിക്കെതിരെ കേസെടുത്തതിനാലാണ് ആം ആദ്മി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസും ബി ജെ പിയും രംഗത്ത് വന്നതെന്ന് കെജരിവാള്‍ നേരത്തെ ആരോപിച്ചിരുന്നു.

കോണ്‍ഗ്രസും ബി ജെ പിയും കുത്തകകളുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന പ്രചാരണവുമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ആം ആദ്മി പാര്‍ട്ടി നീക്കം. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി ജാദു ചലാവോ യാത്ര സംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.