മല്‍സരിക്കാനുള്ള എ എ പി ക്ഷണം ഇറോം ശര്‍മ്മിള നിരസിച്ചു

Posted on: February 15, 2014 2:52 pm | Last updated: February 15, 2014 at 2:52 pm

1 irom_061411123011ഇംഫാല്‍: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കാനുള്ള എ എ പി ക്ഷണം മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള നിരസിച്ചു. പ്രത്യേക സൈനികാധികാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 13 പത്ത് വര്‍ഷമായി ഇറോം ശര്‍മ്മിള നിരാഹാര സമരം നടത്തിവരികയാണ്.

എ എ പി ടിക്കറ്റില്‍ മല്‍സരിക്കണം എന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ നിരവധി തവണ തന്റെ സന്ദര്‍ശിച്ചിരുന്നതായി ഇറോം ശര്‍മ്മിള മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് വേണ്ടി എല്ലാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും നടത്തിക്കൊള്ളാമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. എന്നാല്‍ രാഷ്ട്രീയക്കാരന്റെ ശബ്ദം മാത്രമേ ഗൗനിക്കുകയൂള്ളൂ സാധാരണക്കാരന്റെ ശബ്ദം ശ്രദ്ധിക്കില്ലെന്ന നിലപാടിനോട് സന്ധി ചെയ്യാന്‍ തയ്യാറല്ലെന്ന് ശര്‍മ്മിള പറഞ്ഞു.