ഈജിപ്തില്‍ 3,600 വര്‍ഷം മുമ്പുള്ള മമ്മി കണ്ടെടുത്തു

Posted on: February 15, 2014 9:10 am | Last updated: February 15, 2014 at 9:10 am

mummyകൈറോ: ഈജിപ്തിലെ പുരാതന നഗരത്തില്‍നിനന്നും സ്പാനിഷ് പുരാവസ്തു ശാസ്ത്രജ്ഞര്‍ 3,600 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെടുത്തു. അതേ സമയം മൂന്ന് ജര്‍മന്‍കാര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ പിരമിഡില്‍നിന്നും രത്‌നങ്ങള്‍ മോഷ്ടിച്ചതായി പ്രോസിക്യൂട്ടര്‍ ആരോപിച്ചു. കല്ലില്‍ തീര്‍ത്ത ശവക്കല്ലറയിലാണ് മമ്മി സൂക്ഷിച്ചിരുന്നത്. ഫറോവമാരുടെ കാലത്തുള്ളതാണിത്. ചിത്രലിപികള്‍ ആലേഘനം ചെയ്ത കല്ലറ പക്ഷിത്തൂവലുകളാല്‍ അലങ്കരിച്ചിരുന്നു.