ടി പി ചന്ദ്രശേഖരനെതിരായ സി പി എം നേതാവിന്റെ പ്രസംഗം വിവാദമാവുന്നു

Posted on: February 14, 2014 6:25 pm | Last updated: February 14, 2014 at 6:25 pm

tp-chandrasekaran-350x210കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഭാസ്‌കരന്റെ പ്രസംഗം വിവാദമാവുന്നു. ടി പി വധക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട പി മോഹനന് നല്‍കിയ സ്വീകരണ ചടങ്ങിലാണ് സി ഭാസ്‌കരന്റെ വിവാദ പ്രസംഗം.

ടി പി ചന്ദ്രശേഖരന് പരസ്ത്രീ ബന്ധമുണ്ടായിരുന്നു എന്നാണ് ഭാസ്‌കരന്റെ പ്രധാന ആരോപണം. ആര്‍ എം പി നേതാക്കള്‍ക്കെതിരെ പ്രസംഗത്തില്‍ ഭീഷണിയുയര്‍ത്തുകയും ചെയ്തിരുന്നു. ചന്ദ്രശേഖരനെ അപകീര്‍ത്തിപ്പെടുത്തി പ്രസംഗിച്ചതിനെ തുടര്‍ന്ന് സി ഭാസ്‌കരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.