ഡല്‍ഹിയില്‍ മൂന്നിടത്ത് സ്‌ഫോടനം; അപകടമെന്ന് പ്രാഥമിക നിഗമനം

Posted on: February 14, 2014 2:07 pm | Last updated: February 15, 2014 at 8:15 am

accidentന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നിടത്തായി ഒരേ സമയം സ്‌ഫോടനം. രണ്ടിടത്ത് എല്‍ പി ജി സിലിണ്ടറുകളും ഒരിടത്ത് ഫ്രിഡ്ജ് കപ്രസറുമാണ് പൊട്ടിത്തെറിച്ചത്. പിതംബുര, സരയ് കലേഖാന്‍, പത്യാല എന്നിവിടങ്ങളിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടമാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.