മലപ്പുറത്ത് ടൂറിസ്റ്റ് ബസ് കാറിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം 43 പേര്‍ക്ക് പരിക്ക്‌

Posted on: February 14, 2014 9:45 am | Last updated: February 15, 2014 at 8:15 am

accident

മലപ്പുറം മഞ്ചേരിയില്‍ സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 43 പേര്‍ക്ക് പരുക്ക്. പെരുവള്ളൂര്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് മഞ്ചേരി നെല്ലിപ്പറമ്പില്‍ വച്ച് ഒരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം പെരുവള്ളൂര്‍ സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റവരെ മഞ്ചേരി ജനറല്‍ ആശുപത്രിയിലും നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.