താജുല്‍ ഉലമ അനുസ്മരണ സമ്മേളനം: സ്വാഗത സംഘം ഓഫീസ് തുറന്നു

Posted on: February 14, 2014 8:20 am | Last updated: February 14, 2014 at 8:20 am

മലപ്പുറം: സമസ്തയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 21 ന് മലപ്പുറത്ത് നടക്കുന്ന താജുല്‍ ഉലമാ അനുസ്മരണ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം വാദീസലാമിലാണ് ഓഫീസ് തുറന്നത്. മഞ്ഞപറ്റ ഹംസ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കെ എം എ റഹീം സാഹിബ്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, പി എം മുസ്തഫ മാസ്റ്റര്‍, അബ്ദു ഹാജി വേങ്ങര, വി പി എം ബശീര്‍ പറവന്നൂര്‍, കെ സൈനുദ്ദീന്‍ സഖാഫി, പി കെ ശാഫി സംബന്ധിച്ചു.