എസ് എം എ ജാഗരണ നേതൃസംഗമം നാളെ

Posted on: February 14, 2014 8:20 am | Last updated: February 15, 2014 at 8:15 am

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ‘മഹല്ല് നന്മയിലേക്ക്’ എന്ന പ്രമേയത്തില്‍ നടത്തുന്ന സംസ്ഥാന ജാഗരണ നേതൃസംഗമം നാളെ. പൊന്നാനി ശാദിമഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നേതൃസംഗമത്തില്‍ സംസ്ഥാന കൗണ്‍സിലര്‍മാരും ജില്ലാ ഭാരവാഹികളും പങ്കെടുക്കും. രാവിലെ 10 മണിക്ക് സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മഹല്ല് ശാക്തീകരണത്തിന് ജമാഅത്തുകളെ സജ്ജമാക്കാനുള്ള പദ്ധതികള്‍ക്ക് സംഗമം രൂപം നല്‍കും.
അപഗ്രഥനം സെഷനില്‍ ‘നേതാവ്, സമൂഹം കാഴ്ചപ്പാടുകള്‍’ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ അവതരിപ്പിക്കും. സംസ്‌കരണം സെഷനില്‍ ‘സംഘാടകന്‍, ജീവിതം സംസ്‌കരണം’ ശാഫി സഖാഫി മുണ്ടമ്പ്രയും, ചരിത്രം സെഷനില്‍ ‘സംഘടന, ചരിത്രം വര്‍ത്തമാനം’ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയും അവതരിപ്പിക്കും. അവലോകനം സെഷന് പ്രൊഫ. കെ എം എ റഹീം നേതൃത്വം നല്‍കും.
കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് പി എം എസ് തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, ഡോ. പി എ മുഹമ്മദ്കുഞ്ഞ് സഖാഫി, പി കെ അബൂബക്കര്‍ മൗലവി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, ഇ യഅ്ഖൂബ് ഫൈസി, പി ടി സി മുഹമ്മദലി മാസ്റ്റര്‍, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സംബന്ധിക്കും.