Connect with us

Thrissur

കാശ്മീരി ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയും: ബി ജെ പി

Published

|

Last Updated

തൃശൂര്‍: സംഗീത നാടക അക്കാദമി ക്യാമ്പസില്‍ നടക്കുന്ന വിബ്ജിയോര്‍ ചലച്ചിത്രമേളയില്‍ കാശ്മീരി ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്ന് ബി ജെ പി. കാശ്മീരിലെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ പൊതുസമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ബിലാല്‍ എ ജാന്‍ സംവിധാനം ചെയ്ത ഓഷ്യന്‍ ഓഫ് ടിയേഴ്‌സ് എന്ന സിനിമയാണ് തടയുമെന്ന് തൃശൂര്‍ ബി ജെ പി ജില്ലാ നേതൃത്വം അറിയിച്ചത്.
ചിത്രം ഇന്നാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിംഗ് ട്രസ്റ്റ് ആണ് ഓഷ്യന്‍ ഓഫ് ടിയേഴ്‌സ് നിര്‍മിച്ചിരിക്കുന്നത്.
പി എസ് ബി ടിയുടെ മാനേജിംഗ് ട്രസ്റ്റിയും പ്രൊഡ്യൂസറുമായ രാജീവ് മെഹ്‌റോത്തയുടെ പേരില്‍ 2012 ആഗസ്റ്റ് 30ന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ഈ സിനിമക്കെതിരെ രാജ്യവ്യാപകമായി ബി ജെ പി രംഗത്തെത്തിയിരുന്നു. സിനിമ പ്രദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്് വിബ്ജിയോര്‍ ഫെസ്റ്റിവല്‍ ഡയരക്ടര്‍ പി ബാബു രാജ് തൃശൂര്‍ ഈസ്റ്റ് പൊലീസിന് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്ത് പ്രതിസന്ധിയുണ്ടായാലും പ്രദര്‍ശനം നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

Latest