Connect with us

Gulf

അല്‍ ദാര്‍ അബുദാബിയില്‍ ആയിരം പാര്‍പ്പിടങ്ങള്‍ നിര്‍മിക്കും

Published

|

Last Updated

CPI-84അബുദാബി: അബുദാബി നഗരത്തിലും യാസ് ദ്വീപിലും റഹാബീച്ചിലും ആയിരം താമസ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതായി അല്‍ദാര്‍ പ്രോപര്‍ട്ടീസ് ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ധീഖ് അല്‍ ഖൂരി അറിയിച്ചു.
ഏതാനും ദിവസത്തിനകം വില്‍പന തുടങ്ങും. കഴിഞ്ഞ വര്‍ഷം അല്‍ദാറിന്റെ ലാഭം 67 ശതമാനം വര്‍ധിച്ചതാണ് പുതിയ പദ്ധതികള്‍ക്കു പ്രേരണ.
കഴിഞ്ഞ വര്‍ഷം 538 കോടി ദിര്‍ഹമാണ് അല്‍ ദാറിന്റെ വരുമാനം. 42.7 കോടി ലാഭം നേടുകയുണ്ടായി. അല്‍ റൂഹ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് അല്‍ദാറില്‍ ലയിച്ചത് ഗുണകരമായി.
കഴിഞ്ഞ വര്‍ഷം റീം ദ്വീപിലും മറ്റും ധാരാളം ഫഌറ്റുകള്‍ കൈമാറി. യാസ് ദ്വീപിലെ വാണിജ്യ കേന്ദ്രം താമസിയാതെ തുറക്കും. അബുദാബി ഫോര്‍മുല വണ്‍ മത്സരത്തൊടനുബന്ധിച്ചാണ് തുറക്കുക. 25 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള മാളിന്റെ 80 ശതമാനം വാടകക്ക് നല്‍കിക്കഴിഞ്ഞു. അബുദാബിയുടെ സമ്പദ് ഘടന ശക്തിപ്പെടുന്നതിനാല്‍ റിയല്‍ എസ്റ്റേറ്റ് മേഖല കുതിപ്പു തുടരുമെന്നും അബൂബക്കര്‍ സിദ്ധീഖ് അല്‍ ഖൂറി പറഞ്ഞു.