കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്

Posted on: February 13, 2014 9:11 am | Last updated: February 14, 2014 at 12:24 am

officeന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം ഇന്നും തുടരും.  രണ്ടു ദിവസത്തെ സമരത്തിനാണ് ജീവനക്കാരുടെ സംഘടന ആഹ്വാനം ചെയ്തത്. തപാല്‍, ഇന്‍കംടാക്‌സ്, ഐ എസ് ആര്‍ ഒ അടക്കം 64 വകുപ്പുകളിലെ 15 ലക്ഷത്തോളം ജീവനക്കാരാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.

ശമ്പളപരിഷ്‌കരണം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടപ്പാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, എന്നിവ അടക്കം 15 ആവശ്യങ്ങളിലാണ് സമരം. വിവിധ സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്‌സിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ പണിമുടക്ക്.

എന്നാല്‍ പണിമുടക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമില്ലെന്ന സുപ്രീംകോടതി വിധി ഉദ്ധരിച്ച് കൊണ്ട് സമരത്തെ ശക്തമായി നേരിടാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പണിമുടക്കുന്ന ജീവനക്കാരുടെ ശമ്പളം നഷ്ടമാവും.