ടി പി വധം: ഫയാസ് ജയിലില്‍വെച്ച് പി മോഹനനെ കണ്ടെന്ന് ജീവനക്കാരുടെ മൊഴി

Posted on: February 12, 2014 11:29 pm | Last updated: February 12, 2014 at 11:29 pm

fayasകോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് ജയിലില്‍വെച്ച് സിപി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനനെ കണ്ടെന്ന് ജീവനക്കാര്‍ മൊഴി കൊടുത്തതായി റിപ്പോര്‍ട്ട്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ് ശാഫി എന്നിവരെയും ഫയാസ് കണ്ടതായി ജില്ലാ ജയിലിലെ ജീവനക്കാര്‍ ടി പി വധ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി കൊടുത്തതായാണ് വിവരം. ജയിലിലെ അഞ്ച് വാര്‍ഡന്‍മാരുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം, ഫയാസ് സന്ദര്‍ശിച്ചതിന്റെ രേഖകളും പരിശോധിച്ചു.
ടിപി വധക്കേസ് പ്രതികളെ കാണാന്‍ ഫയാസ് അറബികളുടെ വേഷത്തിലെത്തിയത് ഏറെ വിവാദമായിരുന്നു. പി മോഹനനും ഫയാസും തമ്മില്‍ ഫോണില്‍ സംസാരിച്ചുവെന്നതിന്റെ രേഖയും നേരത്തെ പുറത്തുവന്നിരുന്നു. ഫയാസ,് മോഹനന്റെ 9495804804 എന്ന ഫോണ്‍ നമ്പറിലേക്ക് ടി പി വധത്തിന് ഒരു മാസം മുമ്പ് വിളിച്ചിരുന്നു. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മുമ്പ് മാര്‍ച്ച് 14ന് രാവിലെയാണ് ഫയാസ് മോഹനനെ വിളിച്ചിരുന്നത്.