അഞ്ചു ജില്ലക്ക് പുതിയ കലക്ടര്‍മാര്‍

Posted on: February 12, 2014 4:03 pm | Last updated: February 12, 2014 at 11:23 pm

kerala government

തിരുവനന്തപുരം: അഞ്ചു ജില്ലക്ക് പുതിയ കലക്ടര്‍മാരെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. പൊതു വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ബിജു പ്രഭാകറിനെ തിരുവനന്തപുരം ജില്ലാ കലക്ടറായി നിയമിച്ചു. കൊല്ലം കലക്ടറായി പ്രണവ് ജ്യോതിനാഥനെ നിയമിച്ചു. വയനാട് കലക്ടറായി ഹയര്‍സെക്കണ്‍റി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിനെയും എറണാകുളം കലക്ടറായി രാജാമാണിക്കത്തേയും നിയമിച്ചു. ബാലകിരണാണ് പുതിയ കണ്ണൂര്‍ കലക്ടര്‍.

എറണാകുളം കലക്ടറായിരുന്ന ഷേഖ് പരീതാണ് പുതിയ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍. കെ എന്‍ സതീശിനെ ഹയര്‍സെക്കണ്ടറി ഡയറക്ടറായും നിയമിച്ചു.