പി മോഹനനെ ഫായിസ് ജയിലില്‍ സന്ദര്‍ശിച്ചതായി മൊഴി

Posted on: February 12, 2014 3:51 pm | Last updated: February 12, 2014 at 11:23 pm

mohanan and fayasകോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫായിസ് ടി പി വധക്കേസില്‍ ജയിലിലായിരുന്ന സി പി എം നേതാവ് പി മോഹനനെ ജയിലില്‍ സന്ദര്‍ശിച്ചതായി ജയില്‍ ജീവനക്കാരുടെ മൊഴി. കൊടി സുനിയെയും മുഹമ്മദ് ഷാഫിയെയും കിര്‍മാനി മനോജിനെയും ഫായിസ് കണ്ടതായും പോലീസിന് മൊഴി ലഭിച്ചു.

ടി പി വധക്കേസില്‍ പുതിയ പരാതിപ്രകാരം ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ജയില്‍ ജീവനക്കാരുടെ മൊഴിയെടുത്തത്. സംഘം ഫായിസിന്റെയും മൊഴിയെടുക്കും.

കോഴിക്കോട് ജില്ലാ ജയിലില്‍ പി മോഹനനും ഫായിസും ഇറങ്ങിവരുന്ന സി സി ടി വി ദൃശ്യം ചാനലുകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് പി മോഹനന്‍ നിഷേധിച്ചു. തനിക്കും പാര്‍ട്ടിക്കുമെതിരെയുള്ള ഗൂഢാലോചനയാണിതെന്ന് അന്ന് മോഹനന്‍ ആരോപിച്ചിരുന്നു.