Connect with us

Gulf

കുട്ടികളെ നിരീക്ഷിക്കാന്‍ യു എ ഇ സര്‍ക്കാറിന്റെ മൊബൈല്‍ ആപ്പ്

Published

|

Last Updated

അബൂദബി: രക്ഷിതാക്കള്‍ക്ക് മക്കളുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ യു എ ഇ ഗവണ്‍മെന്റ് പുറത്തിറക്കി. “ഹിമായത്തി” എന്ന് പേരിട്ട മൊബൈല ആപ്പ് വഴി കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കും.

കുട്ടികള്‍ നില്‍ക്കുന്ന സ്ഥലം ഈ ആപ്പ് വഴി കൃത്യമായി നിര്‍ണയിക്കാം. രക്ഷിതാക്കള്‍ക്ക് മാത്രമേ ആപ്ലിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കുകയുമുള്ളൂ. എന്തെങ്കിലും അപകടം മണത്താല്‍ ഉടന്‍ അടിയന്തര സഹായം തേടുന്നതിനുളള എമര്‍ജന്‍സി ബട്ടണും ആപ്പിലുണ്ട്. ഇതില്‍ അമര്‍ത്തിയാല്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് സ്വമേധയാ സന്ദേശം പോകും.

യു എ ഇയെ ലോത്തെ ഏറ്റവും സുരക്ഷിതമായ രാജ്യമാക്കി മാറ്റുന്നതിനായുള്ള അടുത്ത 7 വര്‍ഷത്തെ അജന്‍ഡല്‍ ഉള്‍പ്പെടുത്തിയാണ് ആപ്പ് പുറത്തിറക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ നാസര്‍ ലഖ്‌രിബാനി അല്‍ നുഐമി പറഞ്ഞു.