ഐ പി എല്‍ ലേലം തുടങ്ങി: യുവരാജിന് 14 കോടി

Posted on: February 12, 2014 10:47 am | Last updated: February 12, 2014 at 11:23 pm

Pepsi-IPL-Logoബാംഗ്ലൂര്‍: ഐ പി എല്‍ ഏഴാം സീസണിലെ താരലേലം ബംഗളൂരുവില്‍ തുടങ്ങി. യുവരാജ് സിങിനെ 14 കോടി രൂപക്ക് റോയല്‍ ചാലഞ്ചേഴ്‌സ് സ്വന്തമാക്കി. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സാണ് ബാംഗ്ലൂരിനൊപ്പം യുവിയെ സ്വന്തമാക്കാന്‍ മത്സരിച്ചത്. കെവിന്‍ പീറ്റേഴ്‌സണെ ഒന്‍പത് കോടി രൂപക്ക് ഡെല്‍ഹി ഡെയര്‍ ഡേവിള്‍സ് സ്വന്തമാക്കി.

അതേ സമയം മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗിന് ലേലത്തില്‍ കാര്യമായ തിരയിളക്കം സൃഷ്ടിക്കാനായില്ല. 3.2 കോടി രൂപക്ക് വീരുവിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. കെവിന്‍ പീറ്റേഴ്‌സനെ ഒമ്പതു കോടി രൂപക്ക് ഡല്‍ഹി സ്വന്തമാക്കി, മുരളി വിജയിനെ അഞ്ച് കോടി രൂപക്ക് ഡല്‍ഹി ലേലത്തില്‍ പിടിച്ചു.

വെറ്ററന്‍ താരം ജാക്ക് കാലിസിനെ 5 കോടി 50 ലക്ഷം രൂപക്ക് കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനയെ ആദ്യ ഘട്ടത്തില്‍ ആരും ഏറ്റെടുത്തിട്ടില്ല.
ഓസീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറെ അഞ്ചര കോടി രൂപക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. ആഷസ് പരമ്പരയില്‍ തിളങ്ങിയ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണെ ആറര കോടി രൂപക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു കഴിഞ്ഞ വര്‍ഷം ജോണ്‍സണ്‍.