Connect with us

Health

ഗ്രീന്‍ടീയുടെ പത്ത് ഗുണങ്ങള്‍

Published

|

Last Updated

ആരോഗ്യദായകമായ പാനീയങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ടീ (പച്ച തേയില). ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ കേട്ടറിഞ്ഞതോടെ പലരും ഇന്ന് ഇത് പതിവാക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയിലും ചൈനയിലുമെല്ലാം ആളുകള്‍ ഗ്രീന്‍ ടീ ഉപയോഗിച്ചിരുന്നുവെന്നതാണ് വാസ്തവം. ചൈനക്കാര്‍ തലവേദനക്കുള്ള ഔഷധമായാണ് ഗ്രീന്‍ ടീ ഉപയോഗിക്കുന്നത്.

അടുത്ത കാലത്ത് ഗ്രീന്‍ ടീയുടെ ഔഷധഗുണങ്ങളെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ശാസ്ത്രീയമായും വൈദ്യശാസ്ത്രപരമായും നടത്തിയ പഠനങ്ങളെല്ലാം എത്തിച്ചേര്‍ന്നത് ഗ്രീന്‍ ടീ ആരോഗ്യസമ്പുഷ്ടമായ, ഔഷധവിര്യമുള്ള പാനീയമാണ് എന്ന നിഗമനത്തിലാണ്. സ്ഥിരമായി ഗ്രീന്‍ ടി കുടിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരില്ലെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്രീന്‍ ടീയുടെ ചില പ്രധാന ഗുണങ്ങളാണ് ചുവടെ:

1) ക്യാന്‍സറിനെ തടയുന്നു: ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റ് (antioxidant) വിറ്റാമിന്‍ സി യേക്കാള്‍ നൂറ് ഇരട്ടിയും വിറ്റാമിന്‍ ഇ യേക്കാള്‍ 24 ഇരട്ടിയും ഫലപ്രദമാണ്. ശരീരത്തില്‍ ക്യാന്‍സറിന് കാരമാകുന്ന സെല്ലുകളെ തടയാന്‍ ഇത് സഹായിക്കും.

2) പുഴുക്കടി, ചൊറി മുതലയായവ തടയുന്നു: ശരീരത്തിലുണ്ടാകുന്ന ചൊറി, പുഴുക്കടി തുടങ്ങിയവ തടയാന്‍ ഗ്രീന്‍ ടി ഫലപ്രദമാണ്.

3) ഹൃദ്രോഗത്തെ അകറ്റിനിര്‍ത്തുന്നു: പതിവായി ഗ്രീന്‍ ടി ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറക്കുകയും ചെ്യ്യുന്നു.

4) യുവത്വം നിലനിര്‍ത്തുന്നു: പോളിഫെനോള്‍സ് എന്നറിയപ്പെടുന്ന ഗ്രീന്‍ ടിയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റ് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

5) ചര്‍മ്മത്തെ സംരക്ഷിക്കുന്നു: ചര്‍മ്മത്തില്‍ ബാധിക്കുന്ന ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്നു.

6) ഓര്‍മശക്തി കൂട്ടുന്നു: അള്‍ഷ്‌ഹൈമേഴ്‌സ്, പാര്‍കിന്‍സന്‍സ് രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായകരമാണ്.

7) പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു: ഗ്രീന്‍ ടീയില്‍ അടങ്ങിയ വിറ്റാമിന്‍ സി പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ജലദോഷവും പനിയും മാറാനും ഗ്രീന്‍ ടീ സഹായകമാണ്.
8) ആസ്തമ തടയുന്നു
9) ഉത്കണ്ഠ അകറ്റുന്നു
10) അലര്‍ജി തടയുന്നു.

---- facebook comment plugin here -----

Latest