വില്ല തട്ടിപ്പ്: ശാന്തിമഠം രാധാകൃഷ്ണന്‍ അറസ്റ്റില്‍

Posted on: February 10, 2014 7:03 pm | Last updated: February 10, 2014 at 7:03 pm

Shanthimadom-Radhakrishnanകൊച്ചി: വില്ല തട്ടിപ്പ് കേസില്‍ ശാന്തിമഠം ബില്‍ഡേഴ്‌സ് ഉടമ രാധാകൃഷ്ണന്‍ കൊച്ചിയില്‍ അറസ്റ്റിലായി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 35 ലക്ഷം രൂപ തട്ടിയെന്ന തിരുവനന്തപുരം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വില്ലകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെന്നാണ് രാധാകൃഷ്ണനെതിരായ കേസ്. എറണാകുളം, തൃശൂര്‍, ഗുരുവായൂര്‍ തുടങ്ങിയ ഇടങ്ങളില്‍ വില്ലകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിച്ചുവെന്ന് കാണിച്ച് രാധാകൃഷ്ണനെതിരെ നിരവധി പരാതികളുണ്ട്.