സിഖ് വിരുദ്ധ കലാപം: ആപ് സര്‍ക്കാര്‍ ആവശ്യത്തെ പിന്തുണച്ച് ഗവര്‍ണര്‍

Posted on: February 10, 2014 5:01 pm | Last updated: February 10, 2014 at 5:01 pm

Najeeb-Jungന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആപ് സര്‍ക്കാറിന്റെ ആവശ്യത്തെ പിന്തുണച്ച് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് രംഗത്ത്. സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടായേക്കാമെന്നും എന്നാല്‍ താന്‍ മാപ്പ് ചോദിക്കുന്നില്ലെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കലാപം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടത്.

ഈ ആവശ്യമുന്നയിച്ച് കെജരിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടിരുന്നു. കെജരിവാളിന്റെ ആവശ്യത്തെ പിന്തുണച്ച് ബി ജെ പി, അകാലിദള്‍ കക്ഷികളും നേരത്തെ രംഗത്തെത്തിയിരുന്നു.