ഇന്നും നാളെയും ബേങ്ക് പണിമുടക്ക്

Posted on: February 10, 2014 6:32 am | Last updated: February 11, 2014 at 9:02 am

nationalised banksതിരുവനന്തപുരം: സംസ്ഥാനത്തെ ബേങ്കുകളിലെ ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കുന്നു. ബേങ്കിന്റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കുന്ന സമരം ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. കാലാവധി കഴിഞ്ഞിട്ടും ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പണിമുടക്കിന്റെ ഭാഗമായി എസ് ബി ടിയുടെ മെയിന്‍ ശാഖയില്‍നിന്ന് റിസര്‍വ് ബേങ്കിന്റെ മുന്നില്‍ നിന്ന് പ്രകടനം നടത്തുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. സമരത്തിന് എസ് ബി ഐ പെന്‍ഷനേഴ്‌സ് യൂണിയന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്ന് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അറിയിച്ചു.